Pages

Wednesday, January 14, 2009

RELIGION AND SCIENCE

RELIGION AND SCIENCE

Albert Einstein, the renowned scientist, once remarked, "Science without religion is LAME; Religion without science is BLIND." This suggests that both religion and science are necessary for human progress. They are complementary. They are not contradictory.
The relationship between religion and science has created considerable controversy throughout history. Four basic approaches have been adopted:
1…Only science is true; Religion is false: This is the view of atheists who deny the role of religion. Science cannot have a human touch without accepting the role of religion.
2…Only religion is true; Science is false: This is the view of certain theologians who are blind to the realities discovered by science. Modern man finds this view unacceptable.
3…Religion and science are independent and unrelated: This view was held by theologians and scientists who were not proficient in the other system. This view caused difficulties in co-operation between religion and science.
4…Both religion and science are correct and are complementary: This approach resolves many controversies and misunderstandings between religion and science.
The fourth approach assumes that religion and science are complementary or alternative ways of approaching the same truth. Since there can be only one truth, there cannot be any controversy between the two approaches. When the two paths to the same truth are used together, the path becomes wider and results are reached faster.
To cite an example, the Book of Genesis in the Holy Bible describes the creation of the world. Light (energy) was created on the first day. Matter was created from the second day. Matter, including the earth, is composed of over one hundred different chemical elements. The first man was created by God from soil: "Then the Lord God took some soil from the ground and formed a man out of it; He breathed life-giving breath into his nostrils and the man began to live" {Genesis 2:7}. It is the duty of the scientists to analyse the mysteries of creation. The scientists have analysed the human body and found that it is composed of twenty two different types of chemical elements in definite proportions - eleven in large amounts (bulk elements) and eleven in traces (trace elements). The bulk elements in man are: calcium, carbon, chlorine, hydrogen, magnesium, nitrogen, oxygen, phosphorus, potassium, sodium and sulphur. The trace elements in man are: chromium, copper, cobalt, fluorine, iodine, iron, manganese, molybdenum, selenium, silicon and zinc.
A mere mixture of these elements does not make living matter. The 'soil' which God used to make the model of man can be interpreted to mean the combination of these twenty two selected chemical elements found in the earth. When 'life' is instilled into this non-living matter, it becomes a living organism (man). But only God can infuse life into the inanimate mixture of elements created by Him before the creation of man. The summary is:
11 bulk elements + 11 trace elements + Life = Living Man
After death the living body decays and the elements return to the earth: "You were made from soil, and you will become soil again" {Genesis 3:19}.
Though the Bible is not a text-book of science, it reveals the truth as it is inspired by God, the Creator, the only person who knows all the truths in full. He has given man the intelligence and capacity to explore God's creations. Hence the truth about creation cannot be different from what science has proved, by experiments, observations and intelligent inferences. The descriptions in the Bible may be viewed as presentations of scientific truths in a style that could be easily understood by the people of the period when the Book was written.
The Universe is like an open book, spread out before us by the Creator. It is a treasure-house revealing the majestic, miraculous and mysterious works of an infinite intelligence, God. Looking at the exquisite elegance and harmonious variety of nature, including the beauty of butterflies and the fragrance of flowers, poets and scientists have praised the glory of the Creator. Let us read the book of nature, with a sincere vision and a genuine mission to learn the truth. The truth shall enlighten us.
The great poet of Malayalam, Mahakavi Kumaranasan, in his famous poem entitled, “PSALM” (സങ്കീർത്തനം) says,
“ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകൾ അർക്കരശ്മിയിൽ നീട്ടിയും
ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങുമീശനെ വാഴ്ത്തുവിൻ.”
These wise words may be translated as:
“In the blooms very beautiful and in butterflies which are beauteous,
Ever showing the artistry of His skilful hands which are marvellous,
And extending His kindly gaze through the brilliant rays of the blazing sun,
Praise the God who resides and shines in the mansion of human reflection.”
(Translator: Prof. Dr. Babu Philip)




ബൈബിളും   ശാസ്ത്രവും
........................................................................................................
By PROF. DR. BABU PHILIP, FORMER PROFESSOR  OF BIOCHEMISTRY, COCHIN UNIVERSITY OF SCIENCE AND TECHNOLOGY, KOCHI.
........................................................................................................................ 
             നമുക്ക്  സുപരിചിതമായിരുന്ന  ഒരു  സിനിമാ ഗാനമുണ്ട്:
  “മദം പൊട്ടി  ചിരിക്കുന്ന  മാനം
മനം  പൊട്ടി  കരയുന്ന  ഭൂമി 
ഇടയില്‍പ്പെട്ടിരതേടി,  പിടയുന്നു  പ്രാണന്‍;  എവിടെയോ  മറയുന്നു  ദൈവം!”
             പക്ഷേ, ദൈവം  ലോകത്തെ  വിട്ടുപോയിട്ടില്ല;  മനുഷ്യനാണ്  ദൈവത്തെ  ഉപേക്ഷിക്കാന്‍  തുനിയുന്നത്. സമാധാനത്തിനും  സംതൃപ്തിക്കും  വേണ്ടി  പരക്കം  പായുന്ന  ഇന്നത്തെ  മനുഷ്യന്  ആശങ്കയില്ലാതെ  ആശ്രയിക്കാവുന്ന,  ഉന്നതമായ,  ഉത്തമമായ   സങ്കേതമാണ്  ഈശ്വരന്‍.
             മതനേതാക്കന്മാര്‍  പറയുന്നത്  മാത്രം  സത്യവും,  ശാസ്ത്രം  തെളിയിച്ചത്  അസത്യവും  ആണ്  എന്ന്  ചിലര്‍  പഠിപ്പിക്കാറുണ്ട്.  മറ്റു  ചിലര്‍ പറയും, ശാസ്ത്രം  പഠിപ്പിക്കുന്നത്  മാത്രം  ശരിയും  മതങ്ങള്‍  പഠിപ്പിക്കുന്നത്  തെറ്റും ആണെന്ന്.  മതവും  ശാസ്ത്രവും  വ്യത്യസ്തവും  പരസ്പരബന്ധം  ഇല്ലാത്തതും  ആണെന്ന്  കരുതുന്നവരും  ഉണ്ട്. എന്നാല്‍,   മതവും  ശാസ്ത്രവും  സത്യാന്വേഷണത്തിനുള്ള  പരസ്പരപൂരകങ്ങളായ  രണ്ടു  മാര്‍ഗ്ഗങ്ങളാണ്; സഹോദരങ്ങളാണ്  എന്നതാണ്  ശരിയായ  സമീപനം.  അതിനാല്‍,  മതവും  ശാസ്ത്രവും  ഒരേ  പരമസത്യത്തിലേക്ക്  മാത്രമേ  നമ്മെ നയിക്കുകയുള്ളു.  അവ രണ്ടും - മതവും  ശാസ്ത്രവും -  ഒരേപോലെ  ശരിയാണ്; സത്യമാണ്. സത്യത്തിലേക്ക് നമ്മെ നയിക്കുന്ന  ഈ  രണ്ടു വഴികളും ഒന്നിക്കുമ്പോള്‍  വീഥിയുടെ വീതി വര്‍ധിക്കും; സത്യാന്വേഷണം  സുഗമവും  സുതാര്യവും  ആകും. എന്നാല്‍  ചിലര്‍  സങ്കുചിത  മനസ്സോടെ  പാഠങ്ങള്‍  പഠിക്കുകയും  പഠിപ്പിക്കുകയും  ചെയ്യുമ്പോള്‍    സംശയങ്ങള്‍  ഉണ്ടാകുന്നത്  സ്വാഭാവികമാണ്.
             ബൈബിള്‍   പൊതുവേ  ‘കഥ’യുടെ  രൂപത്തിലാണ്  ഗഹനമായ  സത്യങ്ങള്‍  സരളമായി അവതരിപ്പിക്കാറുള്ളത്.  പരിമിതമായ  ശാസ്ത്രബോധം  മാത്രം  ഉണ്ടായിരുന്ന   ആളുകള്‍ വസിച്ചിരുന്ന  കാലങ്ങളില്‍  അവര്‍ക്കുവേണ്ടി  എഴുതപ്പെട്ടവ  ആണല്ലോ  ബൈബിളിലെ  പുസ്തകങ്ങള്‍.  ഉദാഹരണത്തിന്  ആറു  ദിവസം  കൊണ്ട്  ദൈവം  പ്രപഞ്ചസൃഷ്ടി  പൂര്‍ത്തിയാക്കി  എന്ന്  ബൈബിള്‍  പഠിപ്പിക്കുന്നു.  എന്നാല്‍  സുദീര്‍ഘമായ  കാലം  കൊണ്ടു  പരിണമിച്ച  പ്രപഞ്ചത്തെ  ശാസ്ത്രം  അവതരിപ്പിക്കുന്നു.  ബൈബിളില്‍  പ്രതിപാദിക്കുന്ന  സൃഷ്ടിയുടെ  കഥയിലെ  ഒരു  ‘ദിവസം’,  ഒരു  യുഗത്തെ  അഥവാ  ഒരു  കാലഘട്ടത്തെ  സൂചിപ്പിക്കുന്നു  എന്ന്  വിശ്വസിക്കുന്ന  ഒരാള്‍ക്ക്  പ്രപഞ്ചസൃഷ്ടിയുടെ  പിന്നില്‍  പ്രവര്‍ത്തിച്ച   ആ  അദൃശ്യശക്തിയെ  വ്യക്തമായും  കൃത്യമായും   കണ്ടെത്താന്‍  കഴിയും.
             നൂറിലധികം  തരത്തിലുള്ള  മൂലകങ്ങള്‍   (ELEMENTS)  കൊണ്ടാണ്  ഈ  പ്രപഞ്ചം  രൂപീകരിക്കപ്പെട്ടിരിക്കുന്നത്.  ഇവയില്‍ നിന്നും  22 – ഓളം  മൂലകങ്ങള്‍  കൊണ്ടാണ്  മനുഷ്യനും  മറ്റ്  ജീവജാലങ്ങളും  നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.  അതായത്, ഭൂമിയിലുള്ള  വിവിധ  മൂലകങ്ങള്‍  ചേര്‍ത്താണ്  ഏതു  ചെടിയും  ജീവിയും   സൂക്ഷ്മജീവിയും   സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.  ഈ  ശാസ്ത്രസത്യം  തന്നെയാണ്  ബൈബിളിന്‍റെ  ഭാഷയിലും  ശൈലിയിലും   മനുഷ്യനും  മറ്റു  ജീവജാലങ്ങളും  ‘മണ്ണില്‍’  നിന്നും  സൃഷ്ടിക്കപ്പെട്ടു  എന്ന  രീതിയില്‍   വര്‍ണ്ണിക്കപ്പെടുന്നത്.  ഇവിടെ  ‘മണ്ണ്’ എന്ന  പദം   ഭൂമിയിലെ  മൂലകങ്ങളെ  സൂചിപ്പിക്കുന്നു   എന്ന്  കരുതാം.  മരണശേഷം  എല്ലാ  ജീവജാലങ്ങളുടെയും  ശരീരങ്ങള്‍  ജീര്‍ണ്ണിക്കുമ്പോള്‍,   അവയുടെ   ഭാഗമായിരുന്ന  മൂലകങ്ങള്‍  മണ്ണിലേക്ക്  മടങ്ങുന്നു;  ഭൂമിയുടെ  ഭാഗം  ആകുന്നു .  അപ്പോള്‍,  ‘മണ്ണില്‍ നിന്നും  മെനഞ്ഞെടുക്കപ്പെട്ട   മനുഷ്യന്‍റെ’  ഉല്‍പ്പത്തിയുടെയും  ‘മരണശേഷം  മണ്ണിലേക്ക്  മടങ്ങുന്ന  മനുഷ്യന്‍റെയും’   ഒരേ  കഥ  തന്നെയാണ്  ബൈബിളും  ശാസ്ത്രവും  വ്യത്യസ്ത  ശൈലിയില്‍ അവതരിപ്പിക്കുന്നത്  എന്ന്  മനസ്സിലാകും.
             ആധുനിക  ലോകത്തിലെ  ഏറ്റവും  വലിയ  ശാസ്ത്രജ്ഞരില്‍  ഒരാളായ  ആല്‍ബെര്‍ട്ട്  ഐന്‍സ്റ്റീന്‍ അഭിപ്രായപ്പെട്ടു,  “ശാസ്ത്രം ഇല്ലാത്ത  മതം  അന്ധം  ആണ്;  മതം  ഇല്ലാത്ത  ശാസ്ത്രം  മുടന്തുള്ളത്   ആണ്.”  പരീക്ഷണങ്ങളിലൂടെയും  നിരീക്ഷണങ്ങളിലൂടെയും  നിര്‍ണ്ണയിക്കപ്പെടുന്ന  ശാസ്ത്രീയ  നിഗമനങ്ങളെ  നിഷേധിക്കുവാന്‍  ആര്‍ക്കും  സാധിക്കുകയില്ല. 
             ആകാശത്തിലൂടെ  ചീറിപ്പായുന്ന  ഒരു  വിമാനത്തെ  കാണുമ്പോള്‍  പക്ഷികളെപ്പോലെ  പറക്കാനുള്ള മനുഷ്യന്‍റെ  സ്വപ്നങ്ങളെ  സാക്ഷാത്കരിക്കാന്‍  അക്ഷീണം  പ്രയത്നിച്ച  റൈറ്റ്  സഹോദരന്മാരെ  നമ്മള്‍ ഓര്‍ത്തു  എന്ന് വരികില്ലെങ്കിലും,  അവരുടെ  സംഭാവനകളെ  നിഷേധിക്കാന്‍  നമുക്ക്  കഴിയുകയില്ല.  അങ്ങിനെയെങ്കില്‍, മനം മയക്കുന്ന  മാസ്മര  സംഗീതവുമായി,  ആകാശസീമകളെ  അതിലംഘിച്ച്‌  പറന്നുയരുന്ന  ഒരു കൊച്ചു  പക്ഷിയെ കാണുമ്പോള്‍  അതിന്  ഒരു  നിര്‍മ്മാതാവില്ല  എന്ന്  ആര്‍ക്കു പറയാന്‍  കഴിയും? 
             കൃത്യതയോടെ  സമയം  അളക്കുന്ന, വ്യക്തതയോടെ  അത്  നമ്മെ  അറിയിക്കുന്ന   ഒരു  ക്ലോക്ക്  അഥവാ  വാച്ച്  നമുക്ക്  ഒരു  പഠനവിഷയമാക്കാം. ഈ  അദ്ഭുതകരമായ  യന്ത്രസംവിധാനത്തിനു  പിന്നില്‍,  പ്രതിഭാശാലിയായ  ഒരു  നിര്‍മ്മാതാവ്  ഇല്ല  എന്നും,  പ്രപഞ്ചശക്തികള്‍  ലോഹങ്ങളുടെയും   ഗ്ലാസ്സിന്‍റെയും  മേല്‍  പ്രവര്‍ത്തിച്ചപ്പോള്‍  തനിയെ  ഉണ്ടായതാണ്  ഒരു  ഘടികാരം  എന്നും   വിളിച്ചുപറയുന്ന  ഒരാളെ   വിഡ്ഢി  എന്ന്  മാത്രമേ  വിശേഷിപ്പിക്കാന്‍  സാധിക്കൂ.  അങ്ങിനെയെങ്കില്‍,  കോടാനുകോടി   വര്‍ഷങ്ങളായി,  കൃത്യതയോടെ  ചലിക്കുന്ന,  ഒരിക്കല്‍  പോലും  റിപ്പയര്‍  ചെയ്യേണ്ടി  വന്നിട്ടില്ലാത്ത,  അതിവിശാലമായ ആകാശത്തിലെ   അസംഖ്യമായ   നക്ഷത്ര സമൂഹങ്ങളെയും  ഗ്രഹങ്ങളേയും  ഉപഗ്രഹങ്ങളെയും  സൃഷ്ടിച്ച,  ഇന്നും  പരിപാലിക്കുന്ന,  ദൈവം   എന്ന  ആ  മഹാശക്തിയെ  നിഷേധിക്കുവാനോ  അവഗണിക്കുവാനോ  ആര്‍ക്കു  കഴിയും?
             ഏറ്റം  ചെറിയ  പരമാണുക്കളുടെ  ഉള്ളില്‍  പോലും  അദ്ഭുതകരമായ  സംവിധാനങ്ങളും   ചലനങ്ങളും   സൃഷ്ടിച്ച  ആ  വലിയ  ബുദ്ധിശക്തിയെ  തള്ളിപ്പറയാന്‍  ആര്‍ക്കു  കഴിയും?  ജീവജാലങ്ങളുടെ  ലോകത്തിലെ  അദ്ഭുതങ്ങള്‍  ഇന്നും  പൂര്‍ണ്ണമായി  മനസ്സിലാക്കാന്‍  മനുഷ്യന്  കഴിഞ്ഞിട്ടില്ല. അവയുടെ  സൃഷ്ടിയും  അദ്ഭുതകരം  തന്നെ. കമ്പ്യൂട്ടര്‍‍കളെ ക്കാള്‍  അതിശയകരമായി  പ്രവര്‍ത്തിക്കുന്ന  ‘തലച്ചോര്‍’ എന്ന  അദ്ഭുതം  ദൈവത്തിന്‍റെ  മറ്റൊരു  വിശിഷ്ട  സൃഷ്ടിയാണ്.
             ജീവന്‍റെ  അടിസ്ഥാനമായ  DNA  എന്ന  തന്മാത്രയുടെ  രസതന്ത്ര  ഘടന  മനുഷ്യന്‍  മനസ്സിലാക്കിയത്  1953 –ല്‍  മാത്രമാണ്. അതിന്‍റെ  ഒരു ഭാഗം  കൃത്രിമമായി  നിര്‍മ്മിക്കാന്‍  അനേകം  ശാസ്ത്രജ്ഞരുടെ  അക്ഷീണ  പരിശ്രമം  ആവശ്യമാണ്‌. പ്രപഞ്ചത്തില്‍  ജീവന്‍റെ  തുടിപ്പുകള്‍  പ്രത്യക്ഷപ്പെട്ട  നിമിഷം  മുതല്‍  ജീവനെ നിലനിര്‍ത്തുന്ന  ഇത്തരം  തന്മാത്രകളെ  നിര്‍മ്മിച്ച  ദൈവത്തെ   അദ്ഭുതത്തോടെയും   ആദരവോടെയും  നമുക്ക്  ആരാധിക്കാം.

            “ചന്തമേറിയ  പൂവിലും  ശബളാഭമാം  ശലഭത്തിലും”  ഈശ്വര  ചൈതന്യം  കണ്ടെത്തിയ  ഒരു  മഹാകവി  നമുക്ക്  ഉണ്ടായിരുന്നു.
അനന്തവും  അജ്ഞാതവും  അവര്‍ണ്ണനീയവും  ആയ ഒരു  ബുദ്ധിശക്തിയുടെ  നിരന്തരമായ  പ്രവര്‍ത്തനങ്ങള്‍ക്ക്  വ്യക്തമായ  തെളിവുകള്‍  നിരത്തി  വച്ചിട്ടുള്ള  ഒരു  വലിയ  വിജ്ഞാനശേഖരം   ആണ്  അദ്ഭുതകരമായ  ഈ പ്രപഞ്ചം.  അത്  ഒരു  തുറന്ന  പുസ്തകമാണ്.  അനന്തമായ  അന്വേഷണ  ബുദ്ധിയോടെ, സത്യം  എന്തെന്ന്  അറിയണം  എന്നുള്ള ആത്മാര്‍ത്ഥമായ  ആഗ്രഹത്തോടെ,    പ്രപഞ്ചം  എന്ന പുസ്തകം  നമുക്ക്  പഠിക്കാം.  ആ   സത്യം  നമ്മെ  പ്രബുദ്ധരാക്കട്ടെ.
..............................................................................

Dr. Babu Philip, Professor of Biochemistry, Cochin University of Science & Technology, Fine Arts Avenue, Kochi-682016, Kerala, India.
This is Message No. 53 in this site. Please click ‘Older Posts’ at the bottom of this page to read previous posts and click 'Newer Posts' at the bottom of this page to read newer posts in this site.

No comments:

Post a Comment